Monday, 26 September 2016

ചെമ്പരുത്തി എനിക്ക് ബാല്യത്തിന്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും തണുപ്പും മണവും ഭ്രാന്തുമാണ്.ചെമ്പരത്തിക്കാട് അതിന്റെയെല്ലാം സൂക്ഷിപ്പറയും . മഴയത്താണ് ചെമ്പരുത്തിക്കു  ചന്തമേറുന്നത് .ചിണുങ്ങി പെയ്യുന്ന മഴയെ വാരിയെടുത്തു കിന്നരിക്കുമ്പോൾ പേമാരിയിൽ അവൾ പ്രണയത്തെ തടുക്കാനാവാതെ വീണു  പോവും .ഓരോ ഇതളുകളും ഓരോ നിലപാടുകൾ ആണ് .ഒന്നാമത്തെ ഇതളിൽ പ്രണയവും രണ്ടാമത്തെ ഇതളിൽ കാമവും മൂന്നാമത്തെ ഇതളിൽ ക്രൗര്യവും നാലാമത്തെ ഇതളിൽ തന്റെ ശക്തിയും കാത്തു സൂക്ഷിക്കുന്ന ചെമ്പരത്തി അഞ്ചാമത്തെ ഇതളിൽ  അവളുടെ കണ്ണുനീരും  ഒളിപ്പിച്ചു വെക്കുന്നു . ചുവന്ന ചെമ്പരത്തി പൂവേ നിന്നോടെനിക്കെന്നും പ്രണയമാണ്.